ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ നടന്ന കൊള്ളയില്‍ കേസില്‍ നിര്‍ണായകമായത് ഫ്യൂവിന് അടിയിലെ കളര്‍. പോട്ടയിലെ പള്ളിയില്‍ എപ്പോഴും എത്തുന്നയാളാണ് പ്രതി. പള്ളിക്ക് മുന്‍പിലാണ് ബാങ്ക്. അത് മോഷണത്തില്‍ നിര്‍ണായകായെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് പ്രതി റിജോയ്ക്ക് അക്കൗണ്ടുണ്ട്. ചാലക്കുടിയിലെ ബാങ്കില്‍ പോയി പരിചയമുള്ള പ്രതിക്ക് 2.30 സമയത്ത് ബാങ്കില്‍ ആരുമുണ്ടാകില്ലെന്ന് കൃത്യമായി അറിയാമായിരുന്നു എന്നും പൊലീസ് പറഞ്ഞു.
കവര്‍ച്ചയ്ക്ക് ശേഷം പ്രതി പല വഴികള്‍ മാറി സഞ്ചരിച്ചു. പൊലീസുള്ള അക്കൗണ്ടുകള്‍ ഒഴിവാക്കി ചെറുവഴികളിലൂടെയായിരുന്നു യാത്ര. സിസിടിവി ഇല്ലാത്ത സ്ഥലത്ത് വസ്ത്രം മാറ്റി. കവര്‍ച്ചയ്ക്ക് ശേഷം മൂന്നാമത്തെ വസത്രമാണ് പ്രതി ധരിച്ചത്. 400 മീറ്റര്‍ കഴിഞ്ഞ ശേഷം പ്രതി സ്കൂട്ടറില്‍ റിയര്‍വ്യൂ മിറര്‍ ഫിറ്റ് ചെയ്തു. ഇതടക്കം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമുണ്ടായി. എന്നാല്‍ ഷൂസിന്‍റെ അടിയിലെ കളര്‍ പ്രതിയിലെത്താന്‍ സഹായകമായെന്നും പൊലീസ് പറഞ്ഞു.
നേരത്തെ ഗള്‍ഫിലായിരുന്ന പ്രതിക്ക് വലിയ തുക സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പുതിയ വീട് വാങ്ങിച്ചു. അത്യാവശ്യം വലിയൊരു വീടാണിത്. സാമ്പത്തിക ബാധ്യത കവര്‍ ചെയ്യാനാണ് മോഷണത്തിനിറങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
നല്ല മദ്യപാനിയാണ് പ്രതി. മോഷണം നടത്തിയ പണത്തില്‍ നിന്നും ഒരു കുപ്പി വാങ്ങി. 2.90 ലക്ഷം രൂപ കടം വീട്ടി. കുറച്ച് ചെലവാക്കി. കുറച്ച് തുക ബന്‍ഡില്‍ പൊട്ടിക്കാതെ കയ്യിലുണ്ടെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു.