തിരുവനന്തപുരം കവടിയാറിൽ വെർച്വൽ അറസ്റ്റിലൂടെ 52 കാരന് 1.84 കോടി രൂപ നഷ്ടമായ സംഭവത്തിൽ 15 ലക്ഷം തടയാൻ കഴിഞ്ഞതായി പോലീസ്. കവടിയാർ ജവഹർ നഗർ സ്വദേശിയായ 52കാരനിൽ നിന്ന് പല തവണകളായി ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് സംഘം പണം തട്ടിയത്. ആദ്യം ടെലികോം അതോറിറ്റി ഉദ്യോഗസ്ഥൻ എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് മുഴുവൻ പണവും തട്ടിയത്.
അശോക് ഗുപ്ത കേസിന്‍റെ പേര്പറഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി 24 ദിവസം വെർച്ചിൽ അറസ്റ്റിൽ ആക്കിയാണ് പണം നിക്ഷേപിക്കാൻ പറഞ്ഞത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍റെ വിരമിക്കൽ പണം അടക്കമാണ് ഇയാളുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. സിബിഐ എന്ന് തെറ്റിദ്ധരിപ്പിച്ച് 24 ദിവസം വെർച്വൽ തടങ്കലിൽ ആയിരുന്ന പരാതിക്കാരൻ, സൈബർ പോലീസിൽ കേസ് കൊടുക്കാൻ എത്തുമ്പോഴും തട്ടിപ്പ് സംഘത്തിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു.
വീട് പണയും വച്ചും വായ്പയെടുത്തും ആണ് പണം കൈമാറിയത്. ഒടുവിൽ ഒന്നരമാസത്തിന് ശേഷമാണ് തട്ടിപ്പിനിരയാതായി ബോധ്യമായത്. പണം നിക്ഷേപിച്ച അക്കൗണ്ട് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ, നഷ്ടപ്പെട്ട തുകയിൽ നിന്ന് 15 ലക്ഷം രൂപ തടഞ്ഞുവെക്കാൻ സാധിച്ചെന്ന് പൊലീസ് പറഞ്ഞു.Virtual Arrest Scam in Kerala: ₹1.84 Crore Lost, Police Recover ₹15 Lakh