കൊല്ലം ഏരൂരില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ അച്ഛനെയും മകളെയും വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതികളെ പൊലീസ് പിടികൂടി. മണലില്‍ സ്വദേശി വേണുഗോപാലന്‍നായര്‍, മകള്‍ ആശ എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. പതിമൂന്നു ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പൊലീസ് പിടികൂടിയിരുന്നില്ല.
അയീരനല്ലൂര്‍ സ്വദേശി സുനില്‍, അനീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം മുപ്പതിനാണ് ഏരൂർ മണലിൽ ലക്ഷ്മി വിലാസത്തിൽ ആശയെ പ്രതിയായ സുനില്‍ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. അന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പൊലീസ് പിടികൂടിയില്ല. പരാതി കൊടുത്തതിന്റെ വിരോധത്തിൽ കഴിഞ്ഞ പന്ത്രണ്ടിന് രാത്രിയായിരുന്നു ആക്രമണം.
വടമൺ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞിട്ട് വീട്ടിൽ എത്തി സ്കൂട്ടർ ഒതുക്കി വെയ്ക്കുമ്പോഴാണ് പ്രതിയും മകനും സുഹൃത്തും ചേര്‍ന്ന് ആശയുടെ അച്ഛന്‍ വേണുഗോപാലൻനായരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തടയാനെത്തിയ ആശയ്ക്കും പരുക്കേറ്റു. കേസിലെ മൂന്നാമനായ സുനിലിന്റെ മകനെ പൊലീസ് പിടികൂടിയിട്ടില്ല. സുനില്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.