mla-son

TOPICS COVERED

മണല്‍ വാരുന്നതുതടഞ്ഞാല്‍ ലോറി കയറ്റികളയുമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നത് വൈറല്‍. ശിവമൊഗ്ഗ ഭദ്രാവതി എം.എല്‍.എ സംഗമേഷിനെതിരെ ജിയോളജിസ്റ്റിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.  

 

അവധിയുടെ മറവില്‍ മണല്‍കൊള്ള നടക്കുന്നതു തടയാനെത്തിയതായിരുന്നു ശിവമൊഗ്ഗയിലെ ജിയോളി വകുപ്പിലെ ഉദ്യോഗസ്ഥര്‍. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത മണല്‍കൊള്ളക്കാര്‍ ഫോണ്‍ വിളിച്ചു ലൗഡ് സ്പീക്കറിലിട്ടു ജിയോളിജിസ്റ്റായ ഉദ്യോഗസ്ഥയ്ക്കു നല്‍കി. സ്ഥലം എം.എല്‍.എ സംഗമേഷിന്റെ മകനെന്നു പരിചയപ്പെടുത്തിയ ആള്‍ എത്രയും വേഗം സ്ഥലം കാലിയാക്കാന്‍ ഉദ്യോഗസ്ഥരോട് ആജ്ഞാപിച്ചു. ഇല്ലെങ്കില്‍ ട്രക്കിടിച്ചു കൊല്ലുമെന്നും ഇതിനായി തന്റെ ആളുകള്‍ അങ്ങോട്ടു വരുന്നുവെന്നുമായി ഭീഷണി

ഇതെല്ലാം ഉദ്യോഗസ്്ഥ സംഘത്തിലുണ്ടായിരുന്നവര്‍ ഫോണില്‍ ചിത്രീകരിച്ചു. ഇതു പുറത്തുവന്നതോടെയാണു വിവാദം തുടങ്ങിയത്. തുടര്‍ന്നു പൊലീസ് കേസെടുത്തു. സംഭവം സര്‍ക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം ഉപയോഗിച്ചതോടെ മകനെ ന്യായീകരിച്ചു എം.എല്‍.എയും രംഗത്തെത്തി. ഉദ്യോഗസ്ഥ കൈക്കൂലി ചോദിച്ചതാണു മോശമായി പെരുമാറാനുള്ള കാരണമെന്നാണു എം.എല്‍.എയുടെ വാദം