മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശേരി സ്വദേശി അജ്മല്‍ ആലംകോട് സ്വദേശി ഷാബില്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്ടുകാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാംവഴിയുള്ള പരിചയം മുതലെടുത്ത് കഞ്ചാവ് നല്‍കി പീഡിപ്പിക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.