prijin-crime

വെള്ളറട കിളിയൂരിൽ അച്ഛനെ കൊലപ്പെടുത്തിയ പ്രജിൻ കോവിഡിനെ തുടർന്ന് ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയ വ്യക്തി. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ. സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കിളിയൂർ ചരുവിള ബംഗ്ലാവിൽ ജോസിനെ  മകൻ പ്രജിൻ അതിക്രൂരമായി കൊലപ്പെടുത്തിയതു. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന കൊലപാതകത്തിനു പിന്നാലെ പ്രജിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

വെട്ടുകത്തികൊണ്ടു തലയിൽ വെട്ടിയാണു പ്രജിൻ പിതാവിനെ കൊലപ്പെടുത്തിയത്. തുടർന്നു മരണം ഉറപ്പിക്കാൻ പ്രജിൻ പിതാവിന്റെ കഴുത്തറുക്കുകയും ചെയ്തു. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്. കൊലപാതകം നടന്ന ശേഷം കാറോടിച്ച് സ്റ്റേഷനിൽ എത്തിയാണു പ്രജിൻ പൊലീസിൽ കീഴടങ്ങിയത്. സ്വാതന്ത്ര്യം അനുവദിക്കാത്തതിനാലാണു പിതാവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രജിൻ പൊലീസിനോട് പറഞ്ഞത്.

‌കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഭർ‌ത്താവ് ജോസും താനും മകൻ പ്രജിനെ ഭയന്നാണു ജീവിച്ചിരുന്നതെന്നായിരുന്നു അമ്മ സുഷമ പറഞ്ഞു.  ജാമ്യത്തിൽ പുറത്തിറങ്ങിയാൽ താനും മകളുമായിരിക്കും പ്രജിന്റെ അടുത്ത ഇരകളെന്നും മകന് ബ്ലാക്ക് മാജിക്കിന്റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ജോസിന്റെ കൊലപാതകത്തിനു പിന്നാലെ സുഷമ വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

In a tragic incident in Vellarada, Thiruvananthapuram, 70-year-old Jose was allegedly hacked to death by his son, Prijil (29), an MBBS student. Prijil surrendered to the police, stating that his father did not allow him to live independently