മുക്കത്ത് പീഡനശ്രമത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ ബന്ധുവാണ് മനോരമ ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതിനനുസിച്ച് കൂടുതല്‍ തെളിവുകള്‍ കൈമാറും. പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തത് നിരാശയുണ്ടാക്കുന്നതാണെന്നും ബന്ധു മനോരമ ന്യൂസ് ടോക്കിങ് പോയിന്‍റില്‍ പറഞ്ഞു
കോഴിക്കോട് മുക്കത്തെ പീഡനശ്രമത്തിന്‍റെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. യുവതിയെ ഹോട്ടല്‍ ഉടമ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടു. യുവതി ബഹളം വെക്കുന്നതും ഹോട്ടല്‍ ഉടമ ബഹളം ഉണ്ടാക്കരുതെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.