KSU-activist-was-allegedly-assaulted-by-SFI-members-for-posting-videos-of-student-violence

TOPICS COVERED

കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോല്‍സവത്തിനിടെ എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ മര്‍ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ആലത്തൂര്‍ എസ്.എന്‍ കോളജിലെ എം.കോം വിദ്യാര്‍ഥി അഫ്സലാണ് സാരമായി പരുക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

 

അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടും മണ്ണാര്‍ക്കാട് നടന്ന കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോല്‍സവം മികച്ചനിലയില്‍ പൂര്‍ത്തിയാക്കിയതിന്‍റെ അതൃപ്തിയാണ് എസ്.എഫ്.ഐയുടെ ആക്രമണത്തിന് പിന്നിലെന്നാണ് കെ.എസ്.യു ആരോപണം. ആലത്തൂര്‍ കോളജില്‍ നേരത്തെ നിലനിന്ന തര്‍ക്കങ്ങളും ആക്രമണത്തിന് കാരണമായി പനിഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കെ.എസ്.യു. 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള അഫ്സലിന്‍റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ അഫ്സലുമായി ക്യാംപസില്‍ തര്‍ക്കമുണ്ടായതല്ലാതെ ആക്രമണം നടന്നിട്ടില്ലെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.

ENGLISH SUMMARY:

A KSU activist was allegedly assaulted by SFI members for posting videos of student violence during the Calicut University A-Zone arts festival on social media.