സ്കൂളിൽ പോയ കുട്ടിയെ പിതാവിന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോയാണ് പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വെടിവച്ചാൻ കോോവിൽ സ്വദേശി സദ്ദാം ഹുസൈനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

തിരുവനന്തപുരത്തെ സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പെൺകുട്ടിയും സഹോദരനും കൂടി സ്കൂളിലേക്ക് പോകുന്ന വഴിക്ക് കാത്തു നില്ക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്താണെന്നും സ്കൂളിൽ കൊണ്ടു പോയാക്കാം എന്നും പറഞ്ഞാണ് ഇയാള്‍ കുട്ടികളെ സ്കൂട്ടറിൽ കയറ്റിയത്. സഹോദരനെ വഴിയിൽ നിർത്തി . കടയിൽ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞു.മിഠായി വാങ്ങിയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു തിരിച്ചെത്തി സഹോദരനേയും കൂട്ടി വന്ന് ഇരുവരെയും സ്കൂളിലെത്തിച്ചു. 

കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം മാതാപിതാക്കളോട് പറയുന്നത്‌.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. 

ENGLISH SUMMARY:

A man from Vettivachaan Kovil, identified as Saddam Hussain, was arrested for abducting and sexually assaulting a 10th-grade student in Thiruvananthapuram. He misled the child by claiming to be a friend of the student's father and lured them onto a scooter, where the assault occurred. The police have taken him into custody, and the investigation is ongoing.