സേലം മേച്ചേരിയിൽ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ മർദിച്ച് എ.ഐ.എ.ഡി.എം.കെ നേതാവും കൂട്ടാളികളും. പലിശ നൽകുന്നതിൽ വീഴ്ച വരുത്തി എന്ന കാരണം പറഞ്ഞ് ഷൺമുഖ മൂർത്തി എന്നയാളുടെ വീട് ഒഴിപ്പിക്കാൻ എത്തിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ ആണ് മർദിച്ചത്. വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി.
ഷൺമുഖ മൂർത്തി എന്നയാൾ 2023 മേയിൽ കോയമ്പത്തൂരിലെ തൊട്ടിപാളയത്ത് പ്രവർത്തിക്കുന്ന ഫിനാൻസ് കമ്പനിയിൽ നിന്ന് പണം കടം വാങ്ങി. സ്ഥലം പണയം വച്ചാണ് ലോൺ എടുത്തത്. എന്നാല്‍ കുറച്ച് മാസങ്ങളായി ഇയാൾക്ക് പലിശ തിരിച്ചടയ്ക്കായില്ല.
പിന്നാലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കരെത്തി സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചു. ഇതോടെ എ.ഐ.എ.ഡി.എം.കെ നേതാവ് രാജ അടക്കമുള്ളവർ സ്ഥലത്തെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ടു വിഭാഗക്കാർക്ക് എതിരെയും മേച്ചേരി പോലീസ് കേസെടുത്തു.