ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിന്റെ കൊലപാതകകാരണം എന്തെന്നതില്‍ ഉത്തരമില്ലാതെ പൊലീസ്. പ്രതിയുടെ അടിക്കടിയുള്ള മൊഴിമാറ്റമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കുഞ്ഞിനെ കൊല്ലണമെന്ന് ഉള്‍വിളി തോന്നിയെന്നാണ് പ്രതി ഹരികുമാര്‍ ഇന്ന് മൊഴി നല്‍കിയത്. കൊലപാതകവുമായി ബന്ധമുണ്ടോയെന്നറിയാന്‍ കുടുംബവുമായി ബന്ധമുള്ള ജ്യോത്സ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഒന്നരവര്‍ഷത്തോളം പരികര്‍മിയായി ഹരികുമാര്‍ ഒപ്പം ജോലിചെയ്തെന്ന് ജോല്‍സ്യന്‍ ദേവീദാസന്‍ സമ്മതിച്ചു. പ്രതി ഹരികുമാര്‍ മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നതായി തിരുവനന്തപുരം റൂറല്‍ എസ്.പി. കെ.എസ് സുദര്‍ശന്‍ പറഞ്ഞു.
തന്‍റെ പല ആഗ്രഹങ്ങൾക്കും വഴങ്ങാത്തതിൽ സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിനോട് തീർത്തതെന്നായിരുന്നു ഹരികുമാറിന്‍റെ ആദ്യത്തെ മൊഴി. തന്നോട് ഹരികുമാർ മോശമായി സമീപിച്ചിരുന്നെന്നും കുഞ്ഞുങ്ങളെ ഉപദ്രവികുമായിരുന്നുവെന്നും ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവും മൊഴി നൽകിയിട്ടുണ്ട്. പക്ഷെ ഇതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് ഉറപ്പിക്കുന്നില്ല.
കൊലയിൽ ശ്രീതുവിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ഭർത്താവും ഭർതൃപിതാവും ആവശ്യപ്പെട്ടു. ശ്രീതുവിന്‍റെയും ഹരികുമാറിന്‍റെയും സാമ്പത്തിക ഇടപാടുകളിലും ചില വിശ്വാസങ്ങളിലും സംശയവും പ്രകടിപ്പിച്ചു. അതോടെ ശംഖുമുഖം ദേവീദാസൻ എന്നറിയപ്പെടുന്ന ജ്യോത്സ്യനെ കസ്റ്റഡിയിലെടുത്തു. എസ്പി പ്രദീപെന്ന കരിക്കകം സ്വദേശി ട്യൂട്ടോറിയൽ അധ്യാപകനായും കാഥികനായും മുട്ട കച്ചവടക്കാരനായുമെല്ലാം കഴിഞ്ഞ ശേഷം രണ്ടര പതിറ്റാണ് മുൻപാണ് വീട്ടിൽ പൂജകളൊക്കെ തുടങ്ങിയത്.
ഹരികുമാറും ശ്രീതുവും ഇവിടെ പൂജക്കായി വരികയോ ജ്യോത്സൻ്റെ ഉപദേശം കുട്ടിയുടെ കൊലയിൽ കലാശിച്ചോയെന്നാണ് അന്വേഷിക്കുന്നത്. എന്നാൽ ജോത്സൻ്റ ഭാര്യ ശാന്ത ആരോപണം നിഷേധിച്ചു. മഹിളാ മന്ദിരത്തിൽ കഴിയുന്ന ശ്രീതുവിനെ ഇന്ന് ചോദ്യം ചെയ്തില്ല. മുത്തശി , സഹോദരി, അച്ഛനും എന്നിവരോട് എസ് പി കെ എസ് സുദർശൻ്റെ നേതൃത്വത്തൽ ചേദ്യം ചെയ്യൽ തുടരുകയാണ്.