ഉപജില്ലാ കലോല്‍സവത്തിലെ കോല്‍ക്കളി വിഡിയോ വൈറലായതിന് പിന്നാലെ കോഴിക്കോട് കുറ്റ്യാടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ലടിച്ചുകൊഴിച്ചു. സംഭവത്തില്‍ 12 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴി ചൊവ്വാഴ്ചയായിരുന്നു മര്‍ദനം. മൂന്ന് ദിവസം മുമ്പും ഇതിൻ്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.