fire-ai-mage

TOPICS COVERED

സ്നേഹിച്ചയാളെ വിവാഹം കഴിക്കാത്തതിന്‍റെ നിരാശയില്‍ സ്വയം തീകൊളുത്തി യുവതി. ഉത്തര്‍ പ്രദേശിലെ സംഭാലില്‍ സരായ് പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്ന് 150 അടി മാത്രം അകലെവച്ചാണ് 30 കാരിയായ യുവതി സ്വയം തീകൊളുത്തിയത്. സംഭവം കണ്ട് തീയണയ്ക്കാൻ ശ്രമിച്ച കോൺസ്റ്റബിൾമാരായ കപിൽ സന്ധു, അഭിമന്യു എന്നിവരുടെ കൈകളിലും പൊള്ളലേറ്റതായി പോലീസ് സൂപ്രണ്ട് കെകെ ബിഷ്‌നോയ് പറഞ്ഞു. യുവതിയുടെ നില തൃപ്തികരമാണെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും അറിയിച്ചു.

യുവാവുമായി തനിക്ക് ബന്ധമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി  സംഭാൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാള്‍ പഞ്ചാബിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ എന്തുകൊണ്ട് പൊലീസ് വിവാഹം നടത്തി തരുന്നില്ല എന്ന് ചോദിച്ച് വീണ്ടും പൊലീസ്റ്റ് സ്റ്റേഷനിലെത്തിയ യുവതി സ്വയം തീകൊളുത്തുകയായിരുന്നു.

ENGLISH SUMMARY:

30-year-old woman in Sambhal, Uttar Pradesh, set herself on fire in despair over not marrying her loved one. The incident occurred just 150 feet from the Sarai police outpost. Police Superintendent K.K. Bishnoi reported that constables Kapil Sandhu and Abhimanyu suffered burns while trying to extinguish the flames. The woman is in stable condition and is recovering in the hospital.