പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുപത് വയസ്സുകാരന്‍ അറസ്റ്റില്‍. പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയാണ് വയോധികന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിന്മേല്‍ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയെ എഴുപതുകാരന്‍ ഇയാളുടെ വീട്ടിലേക്കാണ് തട്ടിക്കൊണ്ടുപോയത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വച്ചു. ഇതുകേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.
പ്രതി താമസിച്ചിരുന്നത് ചെറിയ ഒരു കുടിലിലായിരുന്നു. ഇതിന്‍റെ വാതില്‍ തള്ളിത്തുറന്നാണ് നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിച്ചത്. പീന്നിട് ഇവരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി അയച്ചതായി എസ്എച്ച്ഒ ബാല്‍ദിരി ആര്‍.ബി സുമന്‍ വ്യക്തമാക്കി. ബലാത്സംഗത്തിനു പുറമേ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ വകുപ്പും ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.