നടുറോഡില്‍ വച്ച് പൊലീസുകാരനെ ചെരുപ്പൂരിയടിച്ച് യുവതി. ഉത്തർപ്രദേശിലെ മഥുരയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയെ പൊലീസുകാരനും ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. പൊലീസുകാരന്‍ യുവതിയെ തൊഴിക്കുന്നതിന്‍റെയും കൈവച്ച് അടിക്കുന്നതിന്‍റെയും വിഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഒപ്പമുള്ള പൊലീസുകാര്‍ യുവതിയെ ആക്രമിക്കുന്നതില്‍ നിന്നും പൊലീസുകാരനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

ഷോപ്പിങ് കഴി‍ഞ്ഞു മടങ്ങുകയായിരുന്ന യുവതി സഞ്ചരിച്ച ഓട്ടോ പൊലീസ് തടഞ്ഞുനിർത്തിയിരുന്നു. പിന്നാലെ പൊലീസുദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു. ചെരുപ്പൂരി അടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിരുന്നു. ലഭിച്ച  ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Police man and woman fight in road goes viral social media