ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ആശുപത്രിയുടെ വീഴ്ചമൂലം മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് ജീവനക്കാര്‍ കടന്നു. 17 വയസ്സുള്ള പെണ്‍കുട്ടി, കുത്തിവയ്പ്പ് മാറിയെടുത്തതിനെ തുടര്‍ന്ന് മരിച്ചതായാണ് റിപ്പോര്‍ട്ട്. 

 

പനിയെ തുടര്‍ന്ന് 17 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ചൊവ്വാഴ്ച. എന്നാല്‍,, ‍ഡോക്ടര്‍ മരുന്ന് മാറി കുത്തിവച്ചതോടെ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി. ബന്ധുക്കളെ വിവരമറിയിക്കാതിരുന്ന രാധാ സ്വാമി ആശുപത്രി അധികൃതര്‍, പെണ്‍കുട്ടിയെ ആശുപത്രിക്ക് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ട് അലമുറയിടുന്ന ബന്ധുക്കളുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

കുത്തിവയ്പ്പെടുത്ത ഡോക്ടറും മറ്റ് ജീവനക്കാരും ജനരോഷം ഭയന്ന് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ആശുപത്രി അടച്ചു. 

 

UP Girl Dies After 'Wrong' Injection, Hospital Staff Dump Body And Flee

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.