വിവാഹത്തിന് ശേഷം ബന്ധം തുടരാന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച് യുവാവ്. ഉത്തരാഖണ്ഡിലാണ് സംഭവം. കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ കാമുകിയെ െകാലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പുനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 26നാണ് അഴുകിയ നിലയിൽ മൃതദേഹവും കുറച്ച് വസ്ത്രങ്ങളും കണ്ടെടുത്തത്. പരിശോധനയിൽ യുവതിയാണ് മരിച്ചത് എന്ന് മനസിലായെങ്കിലും ആരാണെന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഇതിനിടെ, സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് കാട്ടി ഒരാള്‍ പരാതി നല്‍കിയത് കേസിന് വഴിതിരിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.
അന്വേഷണത്തില്‍ പുനീതും യുവതിയും തമ്മില്‍ ദീര്‍ഘ നാളായി സ്നേഹത്തിലായിരുന്നുവെന്ന് മനസിലായി. ഇരുവരും രണ്ട് ജാതിയില്‍ പെട്ടവരായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. തുടര്‍ന്ന് പുനീത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. യുവതിയും മറ്റൊരു യുവാവുമായുള്ള വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ മുന്‍കാമുകിയുമായുള്ള ബന്ധം നിര്‍ത്താന്‍ യുവാവ് തയാറായില്ല. താനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പുനീത് യുവതിയെ നിര്‍ബന്ധിച്ചു. സമ്മര്‍ദം കൂടിയ യുവതി യുവാവില്‍ നിന്ന് രക്ഷനേടാന്‍ ഫോണിലെ സിം നമ്പര്‍ മാറ്റി. ഇതില്‍ കോപിതനായ യുവാവ് അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷം പുനീത് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. എസ്ഐഐഡിസിയുഎല്ലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു പുനീത്.
Married man killed his girlfriend