TAGS

ചില മരണങ്ങള്‍ അങ്ങനെയാണ്. നമുക്ക് നേരിട്ട് അറിയാത്തവരാണെങ്കിലും അവരുടെ വേര്‍പാട് നമ്മെ  നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും. കാലം കാത്തുവെച്ച മരണമാണെങ്കില്‍ അതിനെയോര്‍ത്ത് സമാധാനിക്കാം...ആ മരണത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടെങ്കില്‍ നമുക്ക് ശാന്തരാകാന്‍ കഴിയില്ല. പറഞ്ഞുവരുന്നത് ചിരിച്ചുമാത്രം ലോകം കണ്ട ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ്. റിഫ മെഹ്നു. നിഷ്ങ്കളങ്കമായ ചിരിയിലൂടെയും പെരുമാറ്റത്തിലൂടേയും പ്രേക്ഷകരെ  കൂടെ നിര്‍ത്തിയ വ്ളോഗര്‍....അതെ ആ ചിരി ഇടക്കുവെച്ച് ഇല്ലാതാക്കിയവരെക്കുറിച്ചാണ് പറയുന്നത്. വിഡിയോ കാണാം:

 

റിഫ മെഹ്നു. പുഞ്ചിരിക്കുന്ന മുഖവുമായി അല്ലാതെ ആര്‍ക്കും  ഈ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ ചിരിയും നഷ്ങ്കളങ്കത തുളുമ്പുന്ന ആ സംസാരവും കൊണ്ട് റിഫ വീട്ടുകാരുടെ മാത്രമായിരുന്നില്ല നാട്ടുകാരുടെ പ്രിയപ്പട്ടവള്‍ ആയിരുന്നു. മൊബൈലിലെ നിറ സാന്നിധ്യം. റിഫയുടെ ഒാരോ വീഡിയോയിക്കും വേണ്ടി ആരാധകര്‍ കാത്തുനിന്നു.  അവരെ നിരാശപ്പെടുത്താതെ അവള്‍ ഇടക്കിടെ  കളിയും ചിരിയുമായി എത്തിക്കൊണ്ടേയിരുന്നു. പെട്ടെന്നൊരു ദിവസം അവള്‍ ചിരി വിട്ട് ഒന്ന് കരയുക പോലും ചെയ്യാതെ യാത്ര തിരിച്ചു..മടങ്ങിവരാത്ത യാത്ര. ആ കഥയാണ്. റിഫയുടെ കഥ.