dry-day-sell

TAGS

ഇടുക്കി അടിമാലിയില്‍ ഡ്രൈഡേയിൽ മദ്യ വിൽപന നടത്തിയ വയോധികന്‍ അറസ്റ്റില്‍. കുഞ്ചിത്തണ്ണി സ്വദേശി അറുപതുകാരനായ ശശിധരനാണ് എക്സൈസിന്റെ പിടിയിലായത്.  

കുഞ്ചിത്തണ്ണി ടൗണിലെ കട മുറിക്കുള്ളിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് ശശിധരനെ എക്സൈസ് അറസ്റ്റ് ചെയ്തത്. വിദേശ മദ്യം വാങ്ങി സൂക്ഷിച്ച് അവധി ദിവസങ്ങളിൽ ശശിധരന്‍ വിൽപന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിമാലിയിൽ നിന്നുള്ള എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. 

 

ഈ സമയം മുറിക്കുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്ന ആമക്കണ്ടം പാറയ്ക്കൽ ഷാജി സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ മദ്യവും എക്സൈസ് സംഘം കണ്ടെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.