Image Credit:X/arabianbusiness
കോവിഡ് കാലത്ത് കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികള്‍ ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ കൂടുതല്‍ മലയാളികള്‍ക്കെതിരെ അന്വേഷണം. കുവൈത്തിലെ അല്‍ അലി ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം കടന്നുകളഞ്ഞ എട്ടുപേര്‍ക്കെതിരെയാണ് അന്വേഷണം. 2020 അനുവദിച്ച വായ്പകളിന്‍മേല്‍ 2022 ല്‍ ബാങ്ക് നടപടി ആരംഭിച്ചതോടെയാണ് ലോണെടുത്തവര്‍ കുവൈത്തില്‍ ഇല്ലെന്ന് തിരിച്ചറിയുന്നത്.
കോട്ടയത്ത് മാത്രം എട്ടു കേസുകള്‍ ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ കുറുവിലങ്ങാട് നിന്നുള്ളവരും മറ്റുള്ളവര്‍ കടത്തുരുത്തി, വൈക്കം, വെളളൂര്‍, കടത്തുരുത്തി, തലയോലപ്പറമ്പ്, അയര്‍ക്കുന്നം സ്റ്റേഷന്‍ പരിധിയിലുമുള്ളവരാണ്. ആകെ ഏഴരക്കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
പണം തിരിച്ചു പിടിക്കാന്‍ സഹായം ബാങ്കില ചീഫ് കണ്‍സ്യൂമര്‍ ഓഫിസര്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കി. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ വായ്പയെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്‍റെ സിഇഒ യുടെ പരാതി. നേരത്തെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തിന്‍റെ പരാതിയില്‍ സംസ്ഥാനത്തെ നൂറിലധികം പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.