നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ. തട്ടിയെടുത്ത പണം സ്വര്‍ണം വാങ്ങാനും യാത്രക്കും ചെലവഴിച്ചെന്ന് ജീവനക്കാരികളുടെ കുറ്റസമ്മതമൊഴി. നികുതിവെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്ന വാദം ശരിയല്ലെന്നും പ്രതികളുമായുള്ള തെളിവെടുപ്പില്‍ ക്രൈംബ്രാഞ്ച് ഉറപ്പിച്ചു.

ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തില്‍ പ്രതികളായ ജീവനക്കാരെയെത്തിച്ചുള്ള തെളിവെടുപ്പാണ്. പരാതി ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ എല്ലാം നിഷേധിച്ച ജീവനക്കാര്‍ തെളിവെടുപ്പില്‍ തട്ടിപ്പ് തുറന്ന് പറഞ്ഞു. 69 ലക്ഷം രൂപ തട്ടിയെന്നാണ് ദിയ കൃഷ്ണയുടെ പരാതി. അത്രയും ഇല്ലെങ്കിലും 40 ലക്ഷത്തോളം രൂപ ക്യൂ.ആര്‍ കോഡ് വഴി തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചു.

പണമായി കൂടുതല്‍ തുക എടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അടിച്ചുമാറ്റിയ പണം മുഴുവന്‍ ഒറ്റ വര്‍ഷംകൊണ്ട് ചെലവഴിച്ച് തീര്‍ത്തെന്നാണ് പ്രതികളുടെ മൊഴി. സ്വര്‍ണവും മൊബൈലും വാങ്ങി. യാത്രയ്ക്ക് ഉപയോഗിച്ചു. ഭര്‍ത്താക്കന്‍മാര്‍ക്കും പണം നല്‍കിയെന്നാണ് മൊഴി. വിനീത, രാധാകുമാരി എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ദീപ്തി ഒളിവിലാണ്.

ENGLISH SUMMARY:

Diya Krishna fraud: Employees at actor and BJP leader Krishna Kumar's daughter Diya Krishna's store in Kavadiaar embezzled nearly ₹40 lakh, which they admitted to spending on gold, mobile phones, travel, and giving money to their husbands. The Crime Branch confirmed the scam and dismissed the claim that the money was moved for tax evasion.