money-extorting

TOPICS COVERED

ഡല്‍ഹിയില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനില്‍നിന്ന് പണം തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. കൊല്ലം അഴീക്കല്‍ സ്വദേശിയായ ശ്രീജിത്ത് രാജേന്ദ്രനെയാണ് ഡല്‍ഹി പൊലീസ് കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. റിട്ടയേര്‍ഡ് കേണലില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. തട്ടിപ്പ് സംഘത്തിന്‍റെ തലവനും മലയാളിയാണ്. 

സംഘതലവന്‍ കൊല്ലം സ്വദേശിയായ അനന്ദു ലാല്‍ ഒളിവിലാണ്. പെട്ടെന്ന് പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും ഒരു സുഹൃത്താണ് മല്‍സ്യത്തൊഴിലാളിയായ ശ്രീജിത്തിനെ തട്ടിപ്പുകാരുടെ സംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. വിവിധ വിദേശ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം കൊയ്യാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം റിട്ടയേര്‍ഡ് കേണലില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. 2023 ഡിസംബറിലെടുത്ത കേസിലാണ് നടപടി. തട്ടിപ്പില്‍ സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു

ENGLISH SUMMARY:

young arrested for extorting Rs. 18 lakh from a retired colonel