ed-office-file

വായ്പയെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരഭി സ്റ്റീല്‍സിന്‍റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടി ഇഡി. കമ്പനി ഡയറക്ടര്‍ കെ.എസ്. കാദര്‍പിള്ളയുടെയും കുടുംബാംഗങ്ങളുടെയും 16.52 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പാലക്കാടും തമിഴ്നാട്ടിലുമുള്ള 17 വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഓവര്‍സീസ് ബാങ്ക് കോയമ്പത്തൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്തായിരുന്നു തട്ടിപ്പ്. വായ്പയെടുത്ത ശേഷം മുതലോ പലിശയോ തിരിച്ചടയ്ക്കാതെ പണം വകമാറ്റിയെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവഴി ബാങ്കിന്  37.74 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. സിബിഐ ചെന്നൈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. 

 
ENGLISH SUMMARY:

The Enforcement Directorate (ED) has seized assets worth ₹16.52 crore belonging to Surabhi Steels, a company based in Ernakulam, in connection with a massive loan fraud case. The assets include 17 properties in Palakkad and Tamil Nadu, owned by company director K.S. Kaderpillai and his family members. The fraud involved securing a loan from the Overseas Bank, Coimbatore branch, and diverting the funds without repaying the principal or interest. ED's probe follows a CBI Chennai unit case, which found that the fraud caused a ₹37.74 crore loss to the bank.