vadakara-bankexmanager

TOPICS COVERED

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ തട്ടിപ്പിൽ അവകാശ വാദവുമായി  മുൻ മാനേജർ മധ ജയകുമാർ. താൻ മുങ്ങിയതല്ലെന്നും ലീവ് എടുത്ത് വടകരയിൽ നിന്ന് പോയതാണെന്നുമാണ് വിശദീകരണം. ബാങ്കിൽ  സ്വർണം പണയം വച്ചത് സ്വകാര്യ പണമിടപാട് സ്ഥാപനമാണെന്നും മധ ജയകുമാർ പറയുന്നു.

 

സോണൽ മാനേജരുടെ നിർബന്ധത്തിനു വഴങ്ങി സ്വകാര്യ പണമിടപാടു സ്ഥാപനത്തിൻ്റെ   സ്വർണത്തിനു മേൽ ക്രമ വിരുദ്ധമായി ലോൺ നൽകിയെന്നാണ് മധ ജയകുമാറിൻ്റെ വിശദീകരണം.പലരുടെ പേരിൽ ഒരു കോടി രൂപ വരെ ലോൺ നൽകിയിട്ടുണ്ടെന്നും ഇതു നിയമ വിരുദ്ധമാണെന്നും വീഡിയോയിലുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനവും സോണൽ മാനേജറും തമ്മിലുള്ള ബന്ധമാണ് ഈ ഇടപാടുകൾക്കു കാരണമെന്നും പറയുന്നു. അതെ സമയം 26 കിലോ സ്വർണം എവിടെ പോയി എന്നതിൽ ഉത്തരമില്ല.

ബാങ്കിൻ്റെ പരാതിയിൽ മധ ജയകുമാറിനെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെയാണ് വീഡിയോ സന്ദേശത്തിലൂടെയുള്ള വിശദീകരണം. വടകര സി ഐ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മധ ജയകുമാറിൻ്റെ വാദങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.26 കിലോ സ്വർണത്തിനു പകരം മുൻ മാനേജർ മധ ജയകുമാർ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി.

2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 പണയങ്ങളിൽ    തട്ടിപ്പ് നടത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നത്.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയപ്പെടുത്തിയ സ്വർണമാണ് മധ ജയകുമാർ തട്ടിയെടുതെന്നാണ് പ്രാഥമിക വിവരം. സാധാരണക്കാർ പണയപ്പെടുത്തിയ സ്വർണം നഷ്ടമായിട്ടില്ല.

ENGLISH SUMMARY:

Former manager Madha Jayakumar claims Vadakara Bank of Maharashtra gold scam