ktm-muncipality

TOPICS COVERED

കോട്ടയം നഗരസഭയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ മൂന്നുകോടിയുടെ തട്ടിപ്പ് കണ്ടെത്തി. മുന്‍ ക്ലര്‍ക്ക് അഖില്‍ സി.വര്‍ഗീസിനെതിരെ നഗരസഭാ സെക്രട്ടറി പരാതി നല്‍കി . ഫാമിലി പെന്‍ഷന്‍ തുക അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020– 23 കാലയളവിലായിരുന്നു തട്ടിപ്പ്. ഓരോ മാസവും അഞ്ചുലക്ഷം വീതം തട്ടിയെടുത്തു . നിലവില്‍ വൈക്കം മുനിസിപ്പാലിറ്റിയില്‍ ക്ലാര്‍ക്കായ അഖില്‍ ഒളിവിലെന്ന് പൊലീസ് അറിയിച്ചു.