ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പ്രവാസി മലയാളി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സജിമോനെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാൾ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
വ്യാജ അക്കൗണ്ട് വഴി നടത്തിയ അധിക്ഷേപത്തിൽ പ്രതിയെ കണ്ടെത്തിയ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റഹീമിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സഹിതമായിരുന്നു സജിമോന്‍റെ സാമൂഹികമാധ്യമ പോസ്റ്റ്. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള കുറ്റം ചുമത്തി ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതിനാൽ ജാമ്യം നൽകി വിട്ടയച്ചു. ഗൾഫിൽ ഇരുന്നുകൊണ്ടാണ് പ്രതി അധിക്ഷേപ പോസ്റ്റു ഇട്ടത്. എന്നാൽ ഫെസ്ബുക്കിനും നൽകിയ പരാതിയാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.