Untitled design - 1

തൃശൂര്‍ അശ്വിനി ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധനാണ് ഡോക്ടര്‍ വി. ദിനേശ പ്രഭു. ഐ.സി.യുവില്‍ രോഗിയെ പരിചരിക്കുന്നതിനിടെ വാട്സാപ്പില്‍ ഓഡിയോ കോള്‍. ‘നിങ്ങളുടെ സിം ഉപയോഗിച്ച് ആരോ ദേശദ്രോഹ പ്രവര്‍ത്തി ചെയ്തിരിക്കുന്നു. ഉടന്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് ഓഫിസില്‍ വരണം’’. 

കുറച്ചുനാള്‍ മുമ്പ് ഡോക്ടറുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഈ സിം ഉപയോഗിച്ച് ആരെങ്കിലും കുറ്റകൃത്യം ചെയ്തിരിക്കാം. എഴുപത്തിരണ്ടു വയസുകാരനായ ഡോക്ടര്‍ വി. ദിനേശ പ്രഭു ആദ്യ പത്തു മിനിറ്റില്‍ നടുങ്ങി. ഓഡിയോ കോളിനു പിന്നാലെ, വീഡിയോ കോള്‍. അറ്റന്‍ഡ് ചെയ്തപ്പോള്‍ അതാ ഇരിക്കുന്നു താടിവച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍.

ഒറ്റനോട്ടത്തില്‍ മനസിലാകും പൊലീസുകാരന്‍റെ പ്രച്ഛനവേഷമാണെന്ന്. ഇതു കണ്ടപ്പോഴാണ് ഡോക്ടറുടെ ശ്വാസം നേരെ വീണത്. നേരെ, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ എത്തി പരാതി നല്‍കി. ഈ സമയത്തും തട്ടിപ്പുകാരന്‍റെ വിളി വന്നു. സംശയം തോന്നിയ തട്ടിപ്പുക്കാരന്‍ കോള്‍ കട്ട് ചെയ്തു മുങ്ങി. 

ENGLISH SUMMARY:

Malayala Manorama Online News reports on a recent scam targeting Dr. V. Dinesh Prabhu, a pulmonary specialist in Thrissur. The doctor received a fraudulent call claiming his SIM was used for anti-national activities, a ruse that was quickly uncovered.