ചോറ്റാനിക്കരയിലെ 16 കാരിയുടെ ആത്മഹത്യയുടെ കാരണം കണ്ടുപിടിക്കാനാകാതെ പൊലീസ്. നീണ്ട ശ്രമങ്ങൾക്കൊടുവിൽ കുട്ടിയുടെ ഫോൺ കഴിഞ്ഞദിവസം തുറന്നു പരിശോധിച്ചു. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച കൊറിയൻ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

Also Read: ‘കൊറിയന്‍ സുഹൃത്ത് മരിച്ചു, താങ്ങാനാവുന്നില്ല’; ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ കുറിപ്പ്


കഴിഞ്ഞ മാസമായിരുന്നു സംഭവം. സ്കൂളിലേക്കു പോയ പ്ലസ്‍വൺ വിദ്യാർഥിനിയെ വീടിനടുത്തുള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആൺ സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പ് കണ്ടെടുത്തിയിരുന്നു. ശാസ്താംമുകളിനു സമീപം കക്കാട് വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.45നു ചോറ്റാനിക്കരയിലെ സ്കൂളിലേക്കു പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതാണ്. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് കണ്ടു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തിൽ മൃതദേഹം കണ്ടത്. 

 

ബുക്കിൽ നിന്നാണ് 2 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്ത് കഴിഞ്ഞ 19നു മരിച്ചെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. എന്നാൽ കുട്ടി കബളിപ്പിക്കപ്പെട്ടതാണോ എന്ന സംശയവും പൊലീസിനുണ്ട്. 

ENGLISH SUMMARY:

16 year old suicide investigation in Chottanikkara remains inconclusive, with police unable to find evidence of a Korean friend mentioned in a suicide note. Deleted messages on the victim's phone, including Instagram and WhatsApp chats, hinder the investigation.