വെര്‍ച്വല്‍ അറസ്റ്റ് നടത്തി പണം തട്ടാനുള്ള ശ്രമം ഒരിക്കല്‍ കൂടി പൊളിച്ച് ബാങ്ക് അധികൃതരും പൊലീസും. തിരുവനന്തപുരം ശ്രീവരാഹത്ത് 74 കാരനില്‍ നിന്നും 20 ലക്ഷം തട്ടാനുള്ള ശ്രമമാണ് പൊളിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ഒരാഴ്ചയോളം ഡിജിറ്റൽ തടങ്കലിലാക്കി. ഭീഷണിയിൽ മനംനൊന്ത് 74 കാരന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. മുംബൈ പോലീസെന്ന വ്യാജേന ഡിസംബര്‍ 17 മുതല്‍ എത്തിയ ഫോൺ കോളിലൂടെ ശ്രീവരാഹം സ്വദേശിയായ 74 കാരനെ സംഘം കുടുക്കിയത്. ബാങ്കിലെത്തി മഹാരാഷ്ട്രയിലേക്കും കർണാടകയിലേക്കും അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം മാറ്റാനുള്ള ശ്രമം അസിസ്റ്റന്റ് മാനേജരുടെ ശ്രദ്ധയിൽപ്പെട്ടതോടയാണ് തട്ടിപ്പ് പൊളിക്കാന്‍ പൊലീസിന് സാധിച്ചത്.
വെര്‍ഷ്വല്‍ അസ്റ്റുമായി ബന്ധപ്പെട്ട നിരവധി ബോധവത്കരണങ്ങള്‍ പൊലീസും സര്‍ക്കാരും നല്‍കിയിട്ടും ആളുകള്‍ വീണ്ടും പറ്റിക്കപ്പെടുകയാണെന്നതിന്‍റെ അടുത്ത ഉദാഹരണമായി തലസ്ഥാനത്തെ സംഭവം.