മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വന്ന പിഴസന്ദേശം തുറന്ന വ്യാപാരിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. അഞ്ഞൂറു രൂപയുടെ പിഴസന്ദേശത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്.
തൃശൂര്‍ വടക്കാഞ്ചേരി, കുമ്പളേങ്ങാട് റോഡിലെ മൊബൈലി സ്പോട്ട് കടയുടെ ഉടമയാണ് തട്ടിപ്പിനിരയായ്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ഫോണില്‍ എസ്.എം.എസ്. വന്നു. ഗതാഗത നിയമം ലംഘിച്ചതിന് അഞ്ഞൂറു രൂപ പിഴയെന്നായിരുന്നു സന്ദേശം. ലിങ്ക് തുറന്നപ്പോള്‍ ചലാന്‍ അടയ്ക്കാനും പറഞ്ഞു. സംശയം തോന്നിയില്ല.
അഞ്ഞൂറു രൂപ അടച്ചതിനു പിന്നാലെ, ഒരു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി. ബാങ്കിന്‍റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് അക്കൗണ്ട് ഇടപാടുകള്‍ മരവിപ്പിച്ചു. പിന്നെ, ഫോണ്‍ നമ്പറും പ്രവര്‍ത്തന രഹിതമായി. വടക്കാഞ്ചേരി പൊലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി.
ENGLISH SUMMARY:
The trader, who owns a mobile shop in Vadakkancherry, received an SMS message on his phone at night, claiming he had to pay a ₹500 fine for a traffic violation. He clicked on the provided link, which led him to a page to pay the fine. Soon after he paid the fine, he discovered that one lakh rupees had been debited from his bank account. He immediately contacted his bank's customer care to freeze his account and later found that his mobile number was also deactivated.