മതം മാറാൻ നിർബന്ധിച്ചതിന് കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീവനൊടുക്കിയ 23കാരിയുടെയും, റമീസിന്റെയും ഗൂഗിൾ അക്കൗണ്ടുകൾ അടുപ്പത്തിലിരുന്ന സമയത്ത് പരസ്പരം ബന്ധിപ്പിച്ചിരുന്നതിനാൽ, റമീസിന്‍റെ സെര്‍ച്ച് ഹിസ്റ്ററിയും റൂട്ട് മാപ്പും യുവതിക്ക് ലഭിച്ചു. അതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പെൺകുട്ടിക്കും റമീസിനും ഇടയില്‍ പ്രശ്നങ്ങൾ ആരംഭിച്ചത്.
'ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്' എന്ന് റമീസ് ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളാണ് യുവതിക്ക് ലഭിച്ചത്. ഇതോടെയാണ് 23കാരി റമീസിന്‍റെ റൂട്ട് മാപ്പ് പരിശോധിച്ചത്. അപ്പോഴാണ് ഇടപ്പള്ളിയിലോട്ട് യാത്ര ചെയ്തതിന്‍റെ റൂട്ട് മാപ്പ് കിട്ടിയത്. ഇക്കാര്യം റമീസിനോട് ചോദിച്ചതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായത്.
റമീസിന്‍റെ സെര്‍ച്ച് ഹിസ്റ്ററി കണ്ട പെണ്‍കുട്ടി ആകെ വിഷമത്തിലായിരുന്നു. റമീസ് സെക്‌സ് വർക്കേഴ്‌സിന്‍റെ അടുത്ത് പോയെന്ന് പെൺകുട്ടി റമീസിന്റെ വാപ്പയോട് തുറന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് ദേഷ്യപ്പെടുകയും റമീസിനെ തല്ലുകയും ചെയ്തു. തുടർന്ന് വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ റമീസ് മതംമാറിയാൽ മാത്രമേ കല്യാണം നടക്കൂ എന്ന് തറപ്പിച്ചുപറഞ്ഞു. ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ, റമീസ് തന്നെ അവഗണിക്കുകയാണെന്ന് പെൺകുട്ടിക്ക് തോന്നി. അതോടെയാണ് കുറിപ്പെഴുതി വച്ചതിനുശേഷം അവള്‍ ആത്മഹത്യ ചെയ്തത്.