ഓൺലൈൻ ട്രേഡിങ്ങിന്റെ ചതിക്കുഴിയെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. ഓൺലൈൻ തട്ടിപ്പ് സംഘങ്ങള്‍ ആദ്യമായി നമ്മളോട് സംസാരിക്കുമ്പോള്‍ എന്ന ക്യാപ്ഷനൊപ്പം തുടരും എന്ന ചിത്രത്തിലെ ജോര്‍ജ് സാറിന്റെ ചിത്രമാണ് കേരള പൊലീസ് തമാശ രൂപേണ പങ്കുവെച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാർ സജീവമാണ്.
ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ചതിനു ശേഷം മാത്രം പണം ഇൻവെസ്റ്റ് ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ പൊലീസിനെ അറിയിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.