Jasprit Bumrah/instagram

സെലിബ്രിറ്റികളുടെ ആഢcബര ഭവനങ്ങള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ വീട്ടുവിശേഷങ്ങള്‍ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ വൈറലാണ്. 

 

താരത്തിന് അഹമ്മദാബാദിലും മുംബൈയിലും രണ്ട് ആഡംബര ഭവനങ്ങൾ ഉണ്ട്. അഹമ്മദാബാദിലെ അദ്ദേഹത്തിന്റെ വീട് ഗോയൽ ഇന്റർസിറ്റിയിലെ posh neighborhood-ലാണ് സ്ഥിതി ചെയ്യുന്നത്. 2015-ൽ വാങ്ങിയ ഈ വീടിന് നിലവിൽ ഏകദേശം 3 കോടി രൂപയിലധികം വിലയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭാര്യ സഞ്ജന ഗണേശനും മകൻ അംഗദുമൊത്ത് താരം ഇവിടെയാണ് താമസിക്കുന്നത്. ഈ വീടിന്റെ കൃത്യമായ വിലാസം സ്വകാര്യത കാരണം പുറത്തുവിട്ടിട്ടില്ല. 

 

ബുംറയുടെ അഹമ്മദാബാദിലെ വീടിന്റെ ഇൻ്റീരിയർ മിനിമലിസ്റ്റിക് ഡിസൈൻ തീമും ന്യൂട്രൽ നിറങ്ങളും ഉപയോഗിച്ച് ആകർഷകമാക്കിയിരിക്കുന്നു. വീടിനുള്ളിൽ തടി ഫ്ലോറിംഗും പല നിറങ്ങളിലുള്ള സ്ലൈഡർ വാതിലുകളും കാണാം. വിശാലമായ ലിവിംഗ് റൂം, പ്രൈവറ്റ് ലോഞ്ച്, ഫിറ്റ്നസ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. വീടിന്റെ ബാൽക്കണിയിൽ വ്യത്യസ്ത തരം ചെടികളും തൂക്കുചട്ടികളും നിരത്തിയിരിക്കുന്നത് ബുംറയുടെ ഗാർഡനിംഗിനോടുള്ള താൽപ്പര്യം വ്യക്തമാക്കുന്നു. 

 

മുംബൈയിൽ, വർളിയിലാണ് ബുമ്രയുടെ മറ്റൊരു ആഡംബര അപ്പാർട്ട്മെൻ്. 2 കോടി രൂപയോളം വിലമതിക്കുന്ന ഈ അപ്പാർട്ട്മെൻ്റ് സഞ്ജന ഗണേശനുമായുള്ള വിവാഹശേഷം 2021-ലാണ് അദ്ദേഹം വാങ്ങിയത്. ഈ വീട്ടിൽ വിനോദത്തിനായി പ്രത്യേകം സജ്ജീകരിച്ച മുറിയുണ്ട്, ഇവിടെ വീഡിയോ ഗെയിം സജ്ജീകരണങ്ങളും സൗകര്യപ്രദമായ സോഫകളും ഒരുക്കിയിരിക്കുന്നു. 

 

അഹമ്മദാബാദിലെയും മുംബൈയിലെയും വീടുകൾ കൂടാതെ പൂനെയിലും അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു . ബിസിസിഐ കരാറുകൾ, ഐപിഎൽ വരുമാനം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ആസ്തി 55-65 കോടി രൂപയോളമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ENGLISH SUMMARY:

Jasprit Bumrah's two luxurious homes, valued at crores, are making headlines for their unique features and celebrity status. Located in Ahmedabad and Mumbai, these properties reflect the cricketer's opulent lifestyle and personal interests.