വിഷുദിനത്തിൽ 650 കോടി രൂപയുടെ സ്വന്തം വിമാനവുമായി പ്രവാസി വ്യവസായി ഡോ.ബി.രവി പിള്ള. ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് പതിമൂന്ന് സീറ്റുള്ള അത്യാഡംബര സ്വകാര്യ ജെറ്റ് വിമാനത്തിൻ്റെ നിർമാതാക്കൾ. കുടുംബത്തിനൊപ്പം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് പുതിയ വിമാനത്തിൽ രവി പിള്ളയുടെ ആദ്യ യാത്ര.
സ്വകാര്യ ജെറ്റുകളിൽ ആഡംബരത്തിന് കുറവ് ഉണ്ടാകാറില്ലെന്ന് പറയുന്നത് G600 നെ സംബന്ധിച്ച് അക്ഷരംപ്രതി സത്യമാണ്. അത്യാഢംബരം എന്ന വാക്കാണ് ഈ വിമാനത്തെക്കുറിച്ച് പറയുമ്പോൾ കൂടുതൽ ചേരുക.
പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ 815 ജിഎ എന്ന എൻജിനാണ് വിമാനത്തിൽ ഉപയോഗിക്കുന്നത്. പരമാവധി 51 000 അടി ഉയരത്തിൽ വരെ പറക്കാം. വേഗതയാണെങ്കിൽ മണിക്കൂറിൽ പരമാവധി 925 കി.മീ വരെ. ഒറ്റപ്പറക്കലിന് 12,200 കി.മീറ്റർ ദൂരം വരെ പോകാം. 96.1 അടി നീളവും ഒരു ചിറക് മുതൽ മറ്റേ ചിറകിന്റെ അറ്റം വരെ 94.2 അടി വീതിയുമുണ്ട്.