സമ്പത്ത് സൃഷ്ടിക്കുന്ന ചില നിക്ഷേപ മാര്‍ഗങ്ങളാണ് ഫിന്‍ടോക്കിന്‍റെ ഇത്തവണത്തെ എപ്പിസോഡിലുള്ളത്. ഫിക്സഡ് ഡെപ്പോസിറ്റിന് തുല്യമായ ചില നിക്ഷേപ മാര്‍ഗങ്ങളെ ഇത്തവണ പരിചയപ്പെടാം. ഓഹരിവിപണിയുടെ തകര്‍ച്ചയ്ക്കിടയില്‍ എസ്.ഐ.പി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഇത്തവണയുണ്ട്. അടിപൊളിയെന്ന് സായിപ്പിനെ കൊണ്ടുവരെ പറയിച്ച മലയാളികളേയും നമുക്ക് പരിചയപ്പെടാം. 

​ഫിക്സഡ് ഡെപ്പോസിറ്റിനോട് താല്‍പര്യമുള്ള ആളുകള്‍ക്ക് സമാനമായ രീതിയില്‍ പരിഗണിക്കാവുന്ന നാല് ബദല്‍ നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ചാണ് ഇത്തവണ മണിഗുരു ഉപദേശിക്കുന്നത്. എഫ്.ഡി പോലെ റിസ്ക് കുറവാണ് എന്നതാണ് ഇവയുടെ പ്രധാന ആകര്‍ഷണം. ​സര്‍വകാല നേട്ടത്തില്‍ നിന്ന് 14 ശതമാനം വരെ താഴ്ന്ന സ്ഥിതിയിലാണ് ഇന്ത്യന്‍ ഓഹരിവിപണികള്‍. വിപണിയുടെ നേട്ടത്തിന്‍റെ നെറുകയില്‍ എസ്.ഐ.പി തുടങ്ങിയവരൊക്കെ ഇപ്പോള്‍ ആശങ്കയിലാണ്. മ്യൂച്വല്‍ ഫണ്ടില്‍ എസ്.ഐ.പിയായി പണം നിക്ഷേപിക്കുന്നവര്‍ അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും കാണാം. സംരംഭം തുടങ്ങിയ ഉടന്‍ സായിപ്പിനെക്കൊണ്ടുതന്നെ അടിപൊളിയെന്ന് പറയിച്ചവരാണ് പാലക്കാട്ടുകാരായ ചന്ദ്രമോഹന്‍ നല്ലൂരും സര്‍ഗീവ് സുകുമാരനും. ഇരുവരും ചേര്‍ന്ന് പോളണ്ടില്‍ തുടങ്ങിയ ഹൈഡ്രേഷന്‍ ബവ്റിജ് ബ്രാന്‍ഡാണ് അടിപൊളി. പോളണ്ടില്‍ നിര്‍മിച്ച ഈ പാനീയം ഉടന്‍ ഇവിടെയും ലഭ്യമാകും. 

Smart Investment Alternatives to Fixed Deposits:

expert financial advice on safe investment options, mutual fund SIP strategies during market downturns, and inspiring entrepreneurial success stories. Discover low-risk alternatives to fixed deposits and learn how to navigate current stock market trends effectively