മുത്തൂറ്റ് മെര്‍ക്കന്‍റയില്‍ ലിമിറ്റഡ് നോണ്‍ കണ്‍വെര്‍ട്ടബിള്‍ സെക്യുവേഡ് കടപത്രങ്ങളുടെ പബ്ലിക് ഇഷ്യു വില്‍പ്പന തുടങ്ങി. വില്‍പന ഈമാസം 17ന് അവസാനിക്കും. ആയിരം രൂപയാണ് ഇഷ്യൂവിന്റെ മുഖ്യവില. കുറഞ്ഞ നിക്ഷേപ തുക പതിനായിരം രൂപയുമാണ്. 13.25 ശതമാനം വരെ പലിശ ലഭിക്കുന്നതുമായ വിവിധ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം. നിക്ഷേപത്തുക 75 മാസങ്ങള്‍കൊണ്ട് ഇരട്ടിയാകും. സ്വര്‍ണപ്പണയ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ശാഖകള്‍ വ്യാപിപിക്കുന്നതിനുമായി നിക്ഷേപങ്ങള്‍ ഉപയോഗിക്കുമെന്ന് ചെയര്‍മാന്‍ മാത്യു എം.മുത്തൂറ്റ് പറഞ്ഞു.