അപേക്ഷ നല്‍കി കാത്തിക്കേണ്ട, ഇനി മുതല്‍ പിഎഫ് എടിഎമ്മില്‍ നിന്നും പിന്‍വലിക്കാം. അടുത്ത വര്‍ഷം മുതല്‍ പിഎഫ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം കാര്‍ഡുകള്‍ നല്‍കും. ക്ലെയിമുകള്‍ വേഗം തീര്‍പ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തിക സ്വാശ്രയത്വം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയും വര്‍ധിപ്പിക്കും. തല്‍ഫലമായി ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും തുക എടിഎം വഴി പിൻവലിക്കാനാകുമെന്ന് തൊഴിൽ മന്ത്രാലയ സെക്രട്ടറി സുമിത് ധവ്‌റ പറഞ്ഞു.
പിഎഫ് വരിക്കാര്‍ക്ക് പണം വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ഇനിമുതല്‍ ഒരു ഉപഭോക്താവിനോ, ബെനഫിഷ്യറിക്കോ ഇൻഷുറൻസ് ചേർത്തിട്ടുള്ളയാൾക്കോ എടിഎം വഴി പണം പിൻവലിക്കാൻ സാധിക്കും. ഇതിനായി മറ്റൊരാളെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും ധവ്‌റ പറഞ്ഞു.
2025 ജനുവരിയോടെ പദ്ധതികളിൽ പുതിയ രീതികൾ അവതരിപ്പിക്കുമെന്നും ധവ്‌റ കൂട്ടിച്ചേർത്തു.
70 ദശലക്ഷം ആളുകളാണ് നിലവിൽ ഇപിഎഫ്ഒ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പദ്ധതിയിൽ കരാർ തൊഴിലാളികളെയും ഉൾപ്പെടുത്താനുള്ള നടപടി നടന്നുക്കൊണ്ടിരിക്കുകയാണ്. മെഡിക്കൽ ഫണ്ട്, വൈകല്യമുള്ളവർക്കായുള്ള സാമ്പത്തിക സഹായം, പ്രൊവിഡന്റ് ഫണ്ട്, എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. എന്നാല്‍ ഇത് എന്ന് പ്രാവര്‍ത്തികമാകുമെന്ന് വ്യക്തമല്ല. നിലവിൽ അന്തിമഘട്ടത്തിലുള്ള പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി കഴിഞ്ഞു.
കരാർ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷയും ആനുകൂല്യങ്ങളും ആസൂത്രണം ചെയ്യുന്നതിനായി സമൂഹത്തിലെ നാനാവിധ മേഖലകളിൽ നിന്നും അംഗങ്ങളെ ചേർത്ത് കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. 2020ൽ പാർലമെന്റിലാണ് കരാർ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതി എന്ന ആശയം മുന്നോട്ടുവെക്കപ്പെട്ടത്. ഇതിൽ സാമൂഹിക സുരക്ഷയ്ക്ക് പുറമെ ജീവിതനിലവാരം ഉയർത്താനുള്ള പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. 2017ൽ ആറ് ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ ഇന്ന് 3.2 ശതമാനമായി കുറഞ്ഞു. വിവിധ തൊഴിൽ മേഖലകളിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സുമിത് ധവ്‌റ പറഞ്ഞു.