LIC ഓഫ് ഇന്ത്യ സിഇഒയും എംഡിയുമായ ദൊരൈസ്വാമി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് 7324.34 കോടി രൂപയുടെ ഡിവിഡന്‍റ് ചെക്ക് കൈമാറി. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം.നാഗരാജു, ധനകാര്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി പര്‍ശന്ത് കുമാര്‍ ഗോയല്‍, LIC ഓഫ് ഇന്ത്യ എം.ഡി. സത്പാല്‍ ഭാനു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 69 വര്‍ഷങ്ങള്‍ പിന്നിട്ട എല്‍ഐസിക്ക് 56.23 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്.