ഇടത്തരക്കാരായ നികുതിദായകരെ കാര്യമായി സഹായിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം. പുതിയ നികുതി വ്യവസ്ഥയില്‍ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ലെന്നതാണ് വലിയ പ്രഖ്യാപനം. 10 ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ചിരുന്നിടത്താണ് ധനമന്ത്രിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം.
ഇതിന്‍റെ ഭാഗമായി പുതിയ നികുതി വ്യവസ്ഥയിലെ ആദായ നികുതി സ്ലാബുകള്‍ പരിഷ്കരിച്ചു. നാല് ലക്ഷം രൂപ വരെ വരുമാനത്തിന് ഇനി മുതല്‍ നികുതി വേണ്ട. 4-–8 ലക്ഷം – 5%
8–12 ലക്ഷം – 10%
12–16 ലക്ഷം – 15%
16–20 ലക്ഷം – 20%
20-25 ലക്ഷം – 25%
24 ലക്ഷത്തിന് മുകളില്‍ – 30% എന്നിങ്ങനെയാണ് മറ്റു നികുതി സ്ലാബുകള്‍. ഇതിനൊപ്പം സെക്ഷന്‍ 87എ പ്രകാരമുള്ള ടാക്സ് റിബേറ്റും വര്‍ധിച്ചു. ഇതിന്‍റെ ഫലമായി 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല.
നേരത്തെ പുതിയ നികുതി വ്യവസ്ഥയില്‍ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായിരുന്നു. ഇതാണ് നാല് ലക്ഷമായി ഉയര്‍ത്തിയത്.