സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ് ‘SIB Mirror+’ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ അനുഭവം നൽകുന്നു. 100-ലധികം സേവനങ്ങൾ ഉൾക്കൊള്ളുന്ന ‘SIB Mirror+'
ഉപയോഗിച്ച് പണം കൈമാറ്റം, ബിൽ പേയ്‌മെന്റുകൾ, വായ്പാ അപേക്ഷകൾ, സ്മാർട്ട് നിക്ഷേപങ്ങൾ തുടങ്ങി നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും എവിടെയിരുന്നും സുരക്ഷിതമായും എളുപ്പത്തിലും ഈ ആപ്പിലൂടെ നിർവഹിക്കാം.
UPI, NEFT, IMPS എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് തൽക്ഷണം പണം കൈമാറ്റം ചെയ്യാനും വിവിധ യൂട്ടിലിറ്റി ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാനും ഈ ആപ്പിലൂടെ കഴിയും. കൂടാതെ e-Lock എന്ന സുരക്ഷാ സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ട് ഉടൻ ലോക്ക് ചെയ്യുകയോ അൺലോക്ക് ചെയ്യുകയോ ചെയ്ത് അനധികൃത ഇടപാടുകൾ തടയാനും കഴിയും. Pre-approved Personal Loan നേരിട്ട് ആപ്പിലൂടെ അപേക്ഷിക്കാനും വേഗത്തിൽ അനുമതി നേടാനും ഉപഭോക്താക്കൾക്ക് സൗകര്യമുണ്ട്.
RD, FD പോലുള്ള നിക്ഷേപങ്ങൾ ആരംഭിക്കാനും, CIBIL സ്കോർ ഉടൻ പരിശോധിക്കാനും ഈ ആപ്പ് സഹായകരമാണ്. സുരക്ഷയും സൗകര്യവും ഒരുമിക്കുന്ന SIB Mirror+ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയൊരു വഴിത്തിരിവായി മാറുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ: https://mysib.bank.in/mp/home