bank-minimum-balance

TOPICS COVERED

ബാങ്കിങ് രംഗത്ത് എല്ലാം ഡിജിറ്റലാണ്. പണമയക്കലും ഇടപാടുകളെല്ലാം മൊബൈലില്‍. ബാങ്കില്‍ ചെന്നാല്‍ ചെക്ക് ബുക്കായും അപേക്ഷ ഫോമുകളായും പലതരം പേപ്പറുകള്‍ ഇന്നും കാലം. ബാങ്കുകള്‍ പിന്തുടരുന്നത് ഓള്‍ഡ് സ്കൂള്‍ മോ‍ഡലിന് ചെലവ് കോടികളാണ്. പേനയും പേപ്പറും വാങ്ങാന്‍ വര്‍ഷന്തോറും കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ ചെലവാക്കുന്നത് എന്നാണ് കണക്ക്. 

ലാഭത്തിന്‍റെ വലിയ ശതമാനം തുക ബാങ്കുകള്‍ സ്റ്റേഷനറികള്‍ക്കായി മാറ്റിവെയ്ക്കുന്നുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തിലെ കണക്കുപ്രകാരം എസ്ബിഐ 986.4 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്. സ്വകാര്യ മേഖലയിലെ വലിയ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 922.5 കോടി രൂപയാണ് ചെലവാക്കിയത്. ഐസിഐസിഐ ബാങ്കിന് സ്റ്റേഷനറി ഇനത്തിലുള്ള ചെലവ് 318.5 കോടി രൂപയാണ്. സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഗ്രോയാണ് കണക്ക് സമാഹരിച്ചിട്ടുള്ളത്. 

എസ്ബിഐയുടെ ലാഭത്തിന്‍റെ 1.22 ശതമാനമാണ് സ്റ്റേഷനറി ചെലവ്. ഐസിഐസിഐയുടെ ലാഭത്തിന്‍റെ അര ശതമാനം (0.58%) വരുമിത്.  ആക്സിസ് ബാങ്ക് 373.8 കോടി രൂപ ചെലവാക്കി. ലാഭത്തിന്‍റെ 1.33 ശതമാനമാണിത്. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവ ലാഭത്തിന്‍റെ ഒരു ശതമാനത്തില്‍ താഴെയാണ് ചെലവാക്കുന്ന തുക. 

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് 122.7 കോടി രൂപയാണ് സ്റ്റേഷനറി ചെലവ്. ലാഭത്തിന്‍റെ 8.05 ശതമാനം വരുമിത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ ചെലവ് 114.9 കോടി രൂപയാണ്. ലാഭത്തിന്‍റെ 4.46 ശതമാനം വരും. യെസ് ബാങ്കിന് 70 കോടി രൂപയും എ.യു. സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 58.3 കോടി രൂപയുമാണ് ചെലവ്. 

 

ENGLISH SUMMARY:

Despite the rapid digital transformation in the banking sector, major Indian banks continue to spend thousands of crores annually on traditional stationery items like checkbooks and application forms. According to recent data compiled by Groww, State Bank of India (SBI) leads the expenditure with ₹986.4 crore, while HDFC Bank follows closely with ₹922.5 crore spent in the 2025 financial year. These expenses consume a significant percentage of the banks' profits, with IDFC First Bank allocating as much as 8.05% of its profit toward stationery alone. This "old-school" reliance on physical documentation highlights a major operational inefficiency that continues to impact the bottom line of even the country's largest financial institutions.