gold-price-kerala

TOPICS COVERED

സ്വര്‍ണ വില ഒരു ലക്ഷത്തിനു താഴേക്ക് എത്തുമെന്ന പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്. ഫെബ്രുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ബുധനാഴ്ച സ്വര്‍ണ വിലയുള്ളത്. 1,18,720 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില. വില കൂടുമ്പോള്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്കയാണെങ്കിലും വായ്പയെടുക്കാനിരിക്കുന്നവര്‍ക്ക് നേട്ടമാണ്. ഒരു പവന്‍ പണയം വെച്ചാല്‍ നേരത്തെയുള്ളതിനേക്കാള്‍ കൂടുതല്‍ തുക ലഭിക്കും. 

സ്വര്‍ണ പണയത്തില്‍ വില കണക്കാക്കുന്നതില്‍ പ്രധാനം ലോണ്‍ ടു വാല്യു ആണ്. എത്രത്തോളം തുക വായ്പയായി ലഭിക്കും എന്ന് ഇതിലൂടെയാണ് കണക്കാക്കുന്നത്. വായ്പ തുക അനുസരിച്ച് 85 ശതമാനം മുതല്‍ 70 ശതമാനം വരെ ലോണ്‍ ടു വാല്യു കണക്കാക്കും. സ്വര്‍ണ ആഭരണങ്ങളും നാണയങ്ങള്‍ക്കുമാണ് സാധാരണയായി വായ്പ അനുവദിക്കുക. അതേസമയം, സ്വര്‍ണ ബാറുകള്‍ക്കോ സ്വര്‍ണ ബിസ്ക്കറ്റിനോ സ്വര്‍ണ ഈടിഎഫുള്‍ക്കോ വായ്പ ലഭിക്കില്ല. 24 കാരറ്റ് സ്വര്‍ണവും സാധാരണയായി ഈടായി സ്വീകരിക്കില്ല. 

ഒരു കിലോ സ്വര്‍ണാഭരണം വരെ ഈട് വെയ്ക്കാം. അതായത് 125 പവന്‍. 14,840 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് വില . അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പയാണെങ്കില്‍ ഗ്രാമിന് 11,130 രൂപ വരെ വായ്പ ലഭിക്കും. 125 പവന് 1.37 കോടി രൂപയോളം ലഭിക്കും. എന്നാല്‍ എത്ര രൂപ വരെ വായ്പ അനുവദിക്കണം എന്നത് ബാങ്കുകള്‍ക്ക് തീരുമാനിക്കാം. എസ്ബിഐ പരമാവധി 50 ലക്ഷം രൂപ വരെ മാത്രമെ വായ്പ അനുവദിക്കുകയപള്ളൂ. നിബന്ധനകള്‍ക്ക് വിേധയമായി സ്വര്‍ണ നാണയങ്ങള്‍ക്കും വായ്പ ലഭിക്കും. ഈട് നല്‍കുന്ന  സ്വര്‍ണ നാണയത്തിന്‍റെ ആകെ ഭാരം 50 ഗ്രാമില്‍ കൂടാന്‍ പാടില്ല. ഇന്നത്തെ വില പ്രകാരം 5.25 ലക്ഷം രൂപ വരെ ലഭിക്കും.

സ്വര്‍ണത്തിന്‍റെ പരിശുദ്ധി അടിസ്ഥാനമാക്കി ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുക. 2.50 ലക്ഷം രൂപ വരെയുള്ള വായ്പകളുടെ ലോണ്‍ ടു വാല്യു പരിധി 85 ശതമാനമാണ്. 5 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 80 ശതമാനാമണ് എല്‍ടിവി. 5 ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കില്‍ 75 ശതമാനം വരെ തുക വായ്പ ലഭിക്കും.

ENGLISH SUMMARY:

Gold prices have surged, with expectations of them falling below one lakh dimmed as prices hit their highest in February. While rising gold prices are a concern for buyers, they present an opportunity for those seeking loans against their gold holdings, as they can now secure larger loan amounts.