പ്രതീകാക്തമക ചിത്രം
ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ നീണ്ട ബാങ്ക് അവധികള്‍ക്ക് സാധ്യതയുണ്ട്. ആര്‍ബിഐ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 15 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക. എന്നാല്‍ ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികള്‍ പ്രാദേശിക ആഘോഷങ്ങള്‍ അടിസ്ഥാനമാക്കിയാകും.
ഓണത്തിന് സെപ്റ്റംബര്‍ നാലിനും അഞ്ചിനുമാണ് കേരളത്തില്‍ ബാങ്ക് അവധി. ആദ്യ ശനിയായതിനാല്‍ ആറാം തീയതി കേരളത്തില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതുകൂടാതെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയുമാണ് കേരളത്തില്‍ ബാങ്ക് അവധി.
ഈ ബാങ്ക് അവധി ദിവസങ്ങൾ പരിഗണിച്ച് ഇടപാടുകൾ ക്രമീകരിക്കാം. ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.