പുതിയ മാസം ആരംഭിക്കുമ്പോള്‍ സാമ്പത്തിക മാറ്റങ്ങളറിഞ്ഞ് തുടങ്ങാം. യുപിഐയിലും ഫാസ്ട്ഗാലും അടക്കം ദൈന്യംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പല മാറ്റങ്ങളും ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരും.
* ഓഗസ്റ്റ് 15 മുതല്‍ സ്വകാര്യ വാഹന ഉടമകൾക്ക് പുതിയ ഫാസ്‌ടാഗ് വാർഷിക പാസ് ഉപയോഗിക്കാന്‍ സാധിക്കും. 3,000 രൂപ വിലയുള്ള പാസ് ഉപയോഗിച്ച് വർഷത്തില്‍ 200 ടോൾ ഇടപാടുകൾ നടത്താം. അല്ലെങ്കിൽ ഒരു വർഷ കാലാവധി പൂർത്തിയാകുന്നത് വരെ ഉപയോഗിക്കാം. ഇവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ചായിരിക്കും പാസിന്റെ കാലാവധി. ടോള്‍ സംവിധാനം നിലവിലെ പോലെ തന്നെ പ്രവര്‍ത്തിക്കും. അതിനാല്‍ വാര്‍ഷിക പാസ് നിര്‍ബന്ധമല്ല.
* എസ്ബിഐയുടെ കോ–ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളില്‍ സൗജന്യ എയർ അപകട ഇൻഷുറൻസ് ആനുകൂല്യം ഓഗസ്റ്റ് 11 മുതല്‍ അവസാനിക്കും. ഇലൈറ്റ്, പ്രീമിയം, പ്ലാറ്റിനം കാര്‍ഡുകാരെയാണ് ഇത് ബാധിക്കുക. 1 കോടിയുടെയും 50 ലക്ഷത്തിന്‍രെയും ഇന്‍ഷൂറന്‍സ് കവറേജുകളാണ് പിന്‍വലിക്കുന്നത്.
* ഓഗസ്റ്റ് ഒന്നു മുതല്‍ യുപിഐയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ ഇടപാടുകളില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരും. ബാലന്‍സ് പരിശോധന, ഓട്ടോ പേ അടക്കമുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം വരും.
Also Read: ബാലന്‍സ് പരിശോധിക്കാന്‍ പരിധി; ഓഗസ്റ്റ് ഒന്നു മുതല്‍ യുപിഐയില്‍ വലിയ മാറ്റങ്ങള്‍
* പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കള്‍ കെ.വൈ.സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അവസാന തീയതി ഓഗസ്റ്റ് എട്ടാണ്. ജൂൺ 30 നകം കെവൈസി അപ്‌ഡേഷൻ പൂർത്തിയാക്കാത്ത അക്കൗണ്ടുകൾക്കാണ് ഓഗസ്റ്റ് 8 എന്ന സമയപരിധി ബാധകം.
* റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം ഓഗസ്റ്റ് നാല് മുതല്‍ ആരുവരെ നടക്കുകയാണ്. നിലവിലെ റിപ്പോ നിരക്ക് യോഗത്തില്‍ വിശകലനം െചയ്യും. റീപ്പോ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ വായ്പ പലിശ നിരക്കുകള്‍ കുറയും. ജൂണിലെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 50 അടിസ്ഥാന നിരക്ക് കുറച്ചിരുന്നു.
* എല്ലാ മാസത്തിലും ഒന്നാം തീയതിയാണ് ഇന്ധന വില പുതുക്കി നിശ്ചയിക്കുക. കഴിഞ്ഞ മാസങ്ങളില്‍ വാണിജ്യ സിലണ്ടറുകളുടെ വിലയില്‍ കുറവ് വരുത്തിയിരുന്നു. വില പുതുക്കുമോ എന്നത് ഓഗസ്റ്റ് ഒന്നിന് അറിയാം.