upi-transactions

ആഗോള പണമിടപാട് രംഗത്ത് ഒന്നാം സ്ഥാനത്തുള്ള വീസയെ കടത്തിവെട്ടാനൊരുങ്ങി ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സംവിധാനം. പ്രതിദിനം 64–65 കോടിയാണ് യുപിഐ വഴി മാത്രം നടക്കുന്ന പണമിടപാടുകള്‍. മൂന്നുമാസത്തിനകം ലോകത്തെ ഏറ്റവും വലിയ പണമിടപാട് പ്ലാറ്റ്​ഫോമായി യുപിഐ മാറുമെന്നാണ് നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമാനം. 

FILE - This Wednesday, June 4, 2014, file photo shows a selection of Visa cards in Boston. Visa Inc. reports earnings, Wednesday, Oct. 25, 2017. (AP Photo/Charles Krupa, File)

FILE - This Wednesday, June 4, 2014, file photo shows a selection of Visa cards in Boston. Visa Inc. reports earnings, Wednesday, Oct. 25, 2017. (AP Photo/Charles Krupa, File)

അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം ശരാശരി 63.9 കോടി പണമിടപാടുകള്‍ വീസ വഴി നടന്നു. യുപിഐയിലെ ഇടപാടുകള്‍ ശരാശരി 60.2 കോടി ആയിരുന്നു. മാര്‍ച്ച് പാദത്തിലെ വീസയുടെ ശരാശരി പ്രതിദിന ഇടപാട് 67.4 കോടിയായിരുന്നു.

കോവിഡ് കാലത്താണ് ഇന്ത്യക്കാര്‍ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറിയത്. യുപിഐ ഇടപാടുകളില്‍ ഓരോ മാസവും അഞ്ചുമുതല്‍ ഏഴുശതമാനം വരെ വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. വാര്‍ഷികവളര്‍ച്ച 40 ശതമാനത്തോളമാണ്. വീസയ്ക്ക് 10 ശതമാനം വാര്‍ഷിക വളര്‍ച്ച മാത്രമാണുള്ളത്. ഇതുവച്ച് നോക്കിയാല്‍ രണ്ടോ മൂന്നോ മാസത്തിനകം ശരാശരി ഇടപാടുകളില്‍ യുപിഐ വീസയെ മറികടന്നേക്കും.

FILE PHOTO: Visa credit cards are seen in this picture illustration taken June 9, 2016. REUTERS/Maxim Zmeyev/IllustrationREUTERS/      /File Photo

FILE PHOTO: Visa credit cards are seen in this picture illustration taken June 9, 2016. REUTERS/Maxim Zmeyev/IllustrationREUTERS/ /File Photo

യുപിഐ വഴി മേയില്‍ മാത്രം 25.14 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് എന്‍പിസിഐയുടെ കണക്ക്. ഏപ്രിലില്‍ ഇത് 23.94 ലക്ഷം കോടിയായിരുന്നു. 2024 മേയില്‍ ഇത് 20.44 ലക്ഷം കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാഷനല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരുമാണ് യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. പ്രതിദിനം ഒരു കോടി ഇടപാടുകള്‍ നടത്തുന്ന രീതിയിലേക്ക് യുപിഐയെ മാറ്റുകയായിരുന്നു എന്‍പിസിഐയുടെ ലക്ഷ്യം.

ENGLISH SUMMARY:

India's UPI payment system is rapidly approaching Visa's global dominance, boasting 640-650 million daily transactions. Discover how UPI is poised to become the world's largest payment platform within three months.