പ്രതീകാത്മക ചിത്രം.
മേയ് ഒന്ന് മുതല്‍ എടിഎം പിന്‍വലിക്കലുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകളില്‍ മാറ്റം വന്നിരിക്കുകയാണ്. ബാങ്കുകള്‍ അനുവദിച്ച പരിധി കഴിഞ്ഞ് എടിഎം ഇടപാട് നടത്തുന്നവരില്‍ നിന്നും ബാങ്കുകള്‍ ഇനി മുതല്‍ കൂടുതല്‍ തുക ഈടാക്കും. ആര്‍ബിഐ നിര്‍ദ്ദേശ പ്രകാരം ബാങ്കുകള്‍, സൗജന്യ ഇടപാട് പരിധിയും പരിധി കഴിഞ്ഞാലുള്ള ചാര്‍ജുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ആര്‍ബിഐ നോട്ടിഫിക്കേഷന്‍ അനുസരിച്ച് സൗജന്യ ഇടപാടുകൾക്ക് ശേഷം ഒരു ഉപഭോക്താവ് നടത്തുന്ന ഓരോ ഇടപാടിനും പരമാവധി 23 രൂപ ഫീസ് ഈടാക്കാം. ബാധകമായ നികുതികളുണ്ടെങ്കില്‍ ഇതും ഈടാക്കും. റീസൈക്ലർ മെഷീനുകളിൽ (ക്യാഷ് ഡെപ്പോസിറ്റ് ഇടപാടുകൾ ഒഴികെ) നടത്തുന്ന ഇടപാടുകൾക്കും ഇത് ബാധകമാണെന്നും നോട്ടിഫിക്കേഷനിലുണ്ട്.
സ്വന്തം ബാങ്കിന്‍റെ എടിഎം ഉപയോഗിച്ച് മാസത്തില്‍ നോണ്‍ മെട്രോ സിറ്റികളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമായി നടത്താം. മെട്രോ നഗരങ്ങളില്‍ മൂന്ന് സൗജന്യ ഇടപാട് അനുവദിക്കും. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നും അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും.
ഇടപാട് പരിധി കഴിഞ്ഞാല്‍ (ഫിനാന്‍ഷ്യല്‍ നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകൾ) ബാങ്കുകള്‍ പരമാവധി 23 രൂപ ഇടപാടിന് ഈടാക്കും. കൂടാതെ ബാധകമായ നികുതികൾ വെവ്വേറെ ഈടാക്കും. ബാങ്ക് ഉപഭോക്താക്കൾക്ക് എടിഎം സേവനങ്ങൾ നൽകുന്നതിന് മറ്റൊരു ബാങ്ക് ചാര്‍ജ് നല്‍കേണ്ടകുണ്ട്. ചാർജുകൾ ബാങ്കുകള്‍
എച്ച്ഡിഎഫ്സി ബാങ്കില്‍ മേയ് ഒന്ന് മുതല്‍ 23 രൂപ ഈടാക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് മറ്റു ബാങ്കുകളിലെ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് 23 രൂപ ഈടാക്കും. നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകളാണെങ്കില്‍ 11 രൂപ ഈടാക്കും. എസ്ബിഐയില്‍ സൗജന്യ പരിധി കഴിഞ്ഞാല്‍ സ്വന്തം എടിഎമ്മില്‍ നിന്നുള്ള ഇടപാടിന് 15 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റു ബാങ്കുകളുടേതായാല്‍ 21 രൂപ. ഐസിഐസിഐ ബാങ്കില്‍ സൗജന്യ പരിധി കഴിഞ്ഞാല്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് 21 രൂപയും നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് 8.50 രൂപയും ലഭിക്കും.