പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവിന്റെ നാലാമത് ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിൽ ആരംഭിച്ചു. ഡിസംബർ പതിമൂന്ന് വരെ നീണ്ടുനിൽക്കുന്ന മേള ജിസിസിയിലെ ഇരുപത്തിയാറ് സ്റ്റോറുകളിലും ലഭ്യമാകും. വൻ വിലക്കുറവിന് പുറമെ ഓരോ ആഴ്ചയിലും ഒന്നുവീതം മൂന്ന് പുത്തൻ എസ്യുവി കാറുകൾ സമ്മാനമായി നേടാനും അവസരമുണ്ട്.
ഇതോടൊപ്പം രണ്ട് ലക്ഷം ദിർഹത്തിന്റെ മെഗാ ക്യാഷ് പ്രൈസും പതിമൂന്ന് കാറുകളും ഉൾപ്പെടുന്ന 'മില്യൺ ഡ്രീംസ്' സമ്മാനപദ്ധതിയും കമ്പനി ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഗ്രൂപ്പ് ഓപറേഷൻസ് എം.ഡി പി. മുഹമ്മദ് ഫാസിൽ, കെ.എസ്. വൈശാഖ്, ആബിദ് അഹമ്മദ് സിദ്ദിഖി, ഫഹദ് തോട്ടശ്ശേരി എന്നിവർ പങ്കെടുത്തു.