kreepa

TOPICS COVERED

ഒൻപതാമത് ക്രീപ ഗ്രീൻ പവർ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമാകുന്നു. നവംബർ 26 മുതൽ 28 വരെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ 250-ലധികം ബ്രാൻഡുകൾ മേളയിൽ പങ്കെടുക്കും. 

സൗരോർജ്ജം, ബാറ്ററി സ്റ്റോറേജ്, ഇലക്ട്രിക് വാഹനങ്ങൾ, ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ എക്സ്പോയിൽ പ്രദർശിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 

നിർമ്മാതാക്കൾക്കും വിതരണക്കാർക്കും നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വേദിയായിരിക്കും എക്സ്പോ. നവംബർ 27ന് നടക്കുന്ന തൊഴിൽമേളയിൽ 50-ലധികം കമ്പനികളിലായി 500-ലധികം തൊഴിലവസരങ്ങളും ലഭ്യമാകുമെന്ന് 'ക്രീപ' പ്രസിഡന്റ് ടെറൻസ് അലക്സ് പറഞ്ഞു.

ENGLISH SUMMARY:

9th KREEPA Green Power Expo in Kochi, featuring renewable energy, electric vehicles, and a major job fair from November 26 to 28. This three-day exhibition at the ADlux Convention Centre in Angamaly brings together over 250 brands to showcase the latest sustainable technologies with free entry for all visitors.