• വിരമിക്കൽ ഘട്ടത്തിലെ ഇപിഎഫ് കോർപ്പസ് ഒറ്റത്തവണയായി എടുക്കുന്നതിന് പകരം സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ വഴി നിശ്ചിത ഗഡുക്കളായി പിൻവലിക്കാൻ അനുമതി നൽകി.

ഇപിഎഫ് പിന്‍വലിക്കല്‍ നിയമങ്ങളില്‍ വന്‍ മാറ്റങ്ങളുമായി ഇപിഎഫ്ഒ. അംഗങ്ങൾ നിലനിർത്തേണ്ട മിനിമം ബാലൻസ് 25% ൽ നിന്ന് 10% ആയി കുറച്ചു. തൊഴിലില്ലായ്മയ്ക്ക് ശേഷം അന്തിമ പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കലിനുള്ള കാത്തിരിപ്പ് കാലയളവ് ദീർഘിപ്പിച്ചു. ഇതോടൊപ്പം വിരമിക്കുന്ന ഘട്ടത്തിലെ ഇപിഎഫ് കോര്‍പ്പസ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കാനും ഇപിഎഫ്ഒ അനുമതി നല്‍കി. 

മിനിമം ബാലന്‍സ് പരിധി 10 ശതമാനമാക്കി കുറച്ചതോടെ 55 വയസിനു താഴെയുള്ളവര്‍ക്ക് പ്രൊവിഡന്‍റ് ഫണ്ട് ബാലന്‍സിന്‍റെ 90 ശതമാനം വരെ പിന്‍വലിക്കാം.  നേരത്തെയുണ്ടായിരുന്നു 75 ശതമാനമായിരുന്നു. തൊഴിലില്ലാത്ത കാലത്ത് തുക പിന്‍വലിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയാളവ് 12 മാസത്തില്‍ നിന്നും രണ്ടു മാസമായി കുറച്ചു. 2025 ഒക്ടോബറിലാണ് 12 മാസ കാത്തിരിക്കല്‍ സമയം കൊണ്ടുവന്നത്. 

സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കാന്‍ അനുവദിക്കുന്നതോടെ അംഗങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് കോർപ്പസും ഒറ്റത്തവണയായി എടുക്കുന്നതിനുപകരം നിശ്ചിത ഗഡുക്കളായി ഇടവേളകളില്‍ പിന്‍വലിക്കാം. 58-ാം വയസില്‍ ഇപിഎഫ് അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും അംഗങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിലവിലെ ക്രമീകരണം. 10 വര്‍ഷത്തെ സര്‍വീസുള്ള അംഗങ്ങള്‍ക്ക് മാസത്തില്‍ പെന്‍ഷനും ലഭിക്കും. 

പൂര്‍ണമായും സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കുകയോ കുറച്ചു തുക പിന്‍വലിച്ച് ബാക്കി തുക സിസ്റ്റമാറ്റിക് പിൻവലിക്കൽ രീതിയിലേക്ക് മാറ്റാനുമുള്ള ഓപ്ഷനുകള്‍ ഇപിഎഫ്ഒ കൊണ്ടുവന്നിട്ടുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിലെ ഭേദഗതികള്‍ക്ക് ശേഷം ഏകദേശം രണ്ട് മാസത്തിനുള്ളിൽ സിസ്റ്റമാറ്റിക് പിൻവലിക്കൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ENGLISH SUMMARY:

EPFO has introduced major revisions to provident fund withdrawal rules, lowering the required minimum balance from 25 percent to 10 percent and allowing members under 55 to withdraw up to 90 percent of their balance instead of 75 percent. The waiting period for withdrawing funds during unemployment has also been shortened from 12 months—introduced in October 2025—to two months. Additionally, members can now opt for a Systematic Withdrawal Plan to draw their retirement corpus in periodic installments rather than as a single lump sum, with full withdrawal available at age 58 and monthly pension for those completing 10 years of service. The systematic withdrawal option is expected to take effect within roughly two months after amendments to the Employees' Provident Fund Scheme.