ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് – വ്യാസ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം ക്യാംപസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ജിഗനിയിലുള്ള  എസ്–വ്യാസ ക്യാംപസില്‍ വച്ചായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടന്നത്.  

നെടുമങ്ങാട് 33 ഏക്കര്‍ വിസ്തൃതിയിലുള്ളതാണ് പുതിയ ക്യാംപസ്. പ്രധാനമന്ത്രിക്കൊപ്പം കര്‍ണാടക ഗവര്‍ണര്‍ സുധ യാദവ്, എസ് – വ്യാസ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി  ചാന്‍സലര്‍ ഡോ. എച്ച് ആര്‍ ദയാനന്ദ സ്വാമി,  വൈസ് ചാന്‍സിലര്‍ എന്‍.കെ മഞ്ജുനാഥ്, എസ്.വ്യാസ സൊസൈറ്റി വൈസ് ചെയര്‍പേഴ്സണ്‍ ആര്‍.നാഗരത്ന, യൂണിവേഴ്സിറ്റി  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍ എന്നിവരും പങ്കെടുത്തു. 

ENGLISH SUMMARY:

SVYASA University Thiruvananthapuram campus inauguration was recently conducted by Prime Minister Narendra Modi. The new 33-acre campus located in Nedumangad aims to boost higher education in the region.